ഹോളിവുഡ് സുന്ദരി ജൂഹി ചൗള, നടൻ സണ്ണി ഡിയോളുമായുള്ള ചുംബനരംഗം റീടേക്കിന് വിസമ്മതിച്ച സംഭവമാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായത്.
1993ൽ പുറത്തിറങ്ങിയ ലൂട്ടെരെ- എന്ന സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം. ചിത്രത്തിന്റെ നിർമാതാവ് സുനിൽ ദർശൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബോളിവുഡ് സിനിമാമാധ്യമത്തിനുനൽകിയ അഭിമുഖത്തിലാണ് ലൊക്കേഷനിൽ നടന്ന ചില കാര്യങ്ങൾ നിർമാതാവ് തുറന്നുപറഞ്ഞത്.
ലൂട്ടെരെ-യിൽ ജൂഹിയും സണ്ണിയും ചുംബിക്കുന്ന രംഗം ഉണ്ട്. ഹോട്ട് ബീച്ച് ഗാനവും ഉണ്ട്. ബീച്ച് ഗാനരംഗങ്ങളോട് ജൂഹി തുടക്കത്തിൽ വിസമ്മതിച്ചെങ്കിലും പ്രൊഫഷണൽ ആയി മാത്രം കണ്ട് ചെയ്യുകയായിരുന്നു. മേം തേരി റാണി തു രാജ- എന്ന ഗാനം യുവാക്കളെ ത്രസിപ്പിക്കുന്നതായിരുന്നു. ഒരു വെളുത്ത ഷർട്ട് മാത്രം ധരിച്ച് ജൂഹി കടലിൽ കുളിക്കുന്നതും നനഞ്ഞൊഴുകി തീരത്തുകിടക്കുന്നതുൾപ്പെടെയുള്ള രംഗങ്ങൾ ഇന്ത്യൻ യുവാക്കളെ ഇന്നും ആകർഷിക്കുന്നതാണ്.
എന്നാൽ, ചുംബനരംഗം റീടേക്ക് ചെയ്യാൻ ജൂഹി വിസമ്മതിച്ചു. ജൂഹിയുടെ മുഖത്തുനോക്കുന്പോൾത്തന്നെ മനസിലാക്കാൻ കഴിയുമായിരുന്നു അവർക്കു താത്പര്യമില്ലായിരുന്നുവെന്ന്. കരാർ ഒപ്പിടുന്ന സമയത്ത് ഞങ്ങൾ സിനിമയുടെ കഥ വിവരിക്കുകയും ജൂഹിയും സണ്ണിയും തമ്മിൽ നിർണായകമായ ഒരു ലിപ്-ടു-ലിപ് ചുംബന സീക്വൻസ് ഉണ്ടെന്നു ധരിപ്പിക്കുകയും ചെയ്തിരുന്നു. ജൂഹിക്ക് ആദ്യം താത്പര്യമില്ലായിരുന്നു. പിന്നീട്, അത്തരമൊരു രംഗം സിനിമ ആവശ്യപ്പെടുന്നുണ്ടെന്നു മനസിലാക്കിയ താരം അതിനു വഴങ്ങുകയായിരുന്നു- സുനിൽ ദർശൻ പറഞ്ഞു.
ചുംബനരംഗം പൂർത്തിയാക്കിയ ശേഷം ജൂഹി പെട്ടെന്ന് റോബ് ധരിച്ചു പോയി. എന്നാൽ, സംവിധായകൻ ഒരു റീടേക്ക് ആഗ്രഹിച്ചു. അതിനായി സുനിൽ അവളെ സമീപിച്ചു. സുനിലിനോടു ജൂഹി പറഞ്ഞ മറുപടി ഇതായിരുന്നു: മിസ്റ്റർ ദർശൻ, കരാർ പ്രകാരം, ഞാൻ ഒരു ചുംബനം നൽകേണ്ടതായിരുന്നു. ഞാൻ അത് ഇതിനകംചെയ്തു കഴിഞ്ഞു.
1993-ൽ ധർമേഷ് ദർശൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ലൂട്ടെരെ- വന്പൻ ഹിറ്റ് ആയിരുന്നു. സണ്ണി ഡിയോൾ, ജൂഹി ചൗള എന്നിവരോടൊപ്പം നസറുദീൻ ഷാ, ചങ്കി പാണ്ഡെ, പൂജ ബേദി, അനുപം ഖേർ എന്നിവരും ചിത്രത്തിലുണ്ട്. ജൂഹിയുടെ കരിയറിലെ ശ്രദ്ധേയമായ ചിത്രമാണിത്. മുഴുവൻ സിനിമയും ജൂഹിയെ ചുറ്റിപ്പറ്റിയാണ്. ഒരു നായകനെവച്ച് നായികാകേന്ദ്രീകൃത ചിത്രം ചെയ്യുന്നത് അക്കാലത്ത് വലിയ കാര്യമായിരുന്നു.